ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും. സെപ്തംബര്‍ മൂന്നാം തിയതിയായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്.
ട്രയല്‍ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം
hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗ് ഇൻ ചെയ്യുക.
സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Kerala Plus One Trial Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.
