പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പി. രാജീവ്.മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതല്ലെന്നും പി രാജീവ് വ്യക്തമാക്കി. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു

അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *