ഇന്നലെ പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി ( 65 ) യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. ആന്റണി കടലിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രാവിലെ എട്ടരയോടെ പുത്തന്‍തോപ്പ് കടലിലാണ് മത്സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്‌ക്കെത്തിച്ചു. മെഡി. കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റും. കഠിനംകുളം പോലീസും അഞ്ചുതെങ്ങ് പോലീസും സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *