തിരുവനന്തപുരം: സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിവാദങ്ങള്‍ക്കിടയില്‍ സൂംബ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ സംഘടിപ്പിച്ച ഫ്‌ലാഷ് മോബിനെത്തി മന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ആശങ്ക ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ പ്രകടിപ്പിക്കാമെന്നും എന്നാല്‍ അക്കാദമി കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടയില്‍ സൂംബ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ഊര്‍ജ്ജമായ ചുവടുവെപ്പ്, ആരോഗ്യമുള്ള നാളെക്കായി എന്ന ക്യാപ്ഷനിലാണ് കുട്ടികളെ പങ്കെടുപ്പിച്ചു പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയെ ആവേശത്തോടേയാണ് കുട്ടികള്‍ സ്വീകരിച്ചത്.

അതേസമയം സൂംബയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *