അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം. അപകടസാചര്യം വെര്‍ച്ച്വല്‍ സാങ്കേതികവിദ്യ വഴി പുനഃസൃഷ്ടിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലാന്‍ഡിങ് ഗിയറിന്റെയും വിങ് ഫ്‌ലാപ്പുകളുടെയും പ്രവര്‍ത്തനം അപകടത്തിലേക്ക് നയിച്ചില്ലെന്നും സംഘം കണ്ടെത്തി.
വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലേക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന റാറ്റ് സംവിധാനം പ്രവര്‍ത്തനസജ്ജമായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിന് ഘടിപ്പിച്ചിരുന്നത്. കമ്പനിയോട് ഡി ജി സി എ വിശദീകരണം തേടിയിട്ടുണ്ട്.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിംഗ് 787 വിമാനത്തിന് കരുത്ത് പകരുന്നത് ജനറല്‍ ഇലക്ട്രിക് കമ്പനി നിര്‍മ്മിച്ച രണ്ട് എഞ്ചിനുകളാണ്. പറന്നുയര്‍ന്നതിന് ശേഷം വിമാനം ഉയരാന്‍ പാടുപെടുന്നതും പിന്നീട് നിലത്തേക്ക് തിരികെ ഇറങ്ങാന്‍ ശ്രമിക്കുന്നതും അവിടെ വെച്ച് പൊട്ടിത്തെറിക്കുന്നതും വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
