തിരുവനന്തപുരം:കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘കുറ്റം ചെയ്തത് ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മാനേജ്‌മെന്റിന്റെ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല.സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് കൊടുത്തു’.പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

മിഥുനിന്റെ സംസ്‌കാരം കഴിഞ്ഞ് മറ്റ് നടപടികള്‍ സ്വീകരിക്കും. ചെയ്യാന്‍ കഴിയുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം,സംഭവത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

‘മരണവീട്ടില്‍ പോകുന്ന മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന രീതി ശരിയാണോ? കരിങ്കൊടി കാണിച്ചവരും പ്രതിഷേധിച്ചവരും കുടുംബത്തെ സഹായിക്കുന്നില്ലല്ലോ. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ചെയ്തുവരുന്നു. ഇത്രയും സഹായങ്ങള്‍ ഏത് സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *