കെഎസ്ആർടിസിസർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയിരുന്ന എല്ലാവിധ ഡ്യുട്ടി ഇളവുകളും പിൻവലിച്ചിട്ടുണ്ട്. അതുകൂടാതെ സർവീസുകൾ നടത്താൻ എല്ലാ ജീവനക്കാരോടും ഷെഡ്യുൾ പ്രകാരം തന്നെ ഡ്യുട്ടിക്ക് ഹാജരാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്യുട്ടി ഇളവുകളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച മുതൽ പുനഃസ്ഥാപിച്ചതായും അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല മുമ്പ് തുടർന്ന് വന്നിരുന്നത് പോലെ തന്നെ പഞ്ചിങ് സംവിധാനം അനുസരിച്ച് മാത്രമായിരിക്കും ഇനിമുതൽ ശമ്പളം നൽകുകയെന്നും മാനേജ്മെന്റ് നിർദ്ദേശം നല്കിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
