പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പഞ്ചാബ് ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന് മുന്നിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ (ചമർ) നേതാവാണ് ചരൺജിത് സിംഗ് ചന്നി. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ നിർണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോൺഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്. എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
#WATCH Congress leader Rahul Gandhi and Punjab Congress president Navjot Singh Sidhu congratulate Charanjit Singh Channi on becoming the new Punjab CM#Chandigarh pic.twitter.com/QSl0QY9jI8
— ANI (@ANI) September 20, 2021
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പങ്കെടുക്കാഞ്ഞത് ശ്രദ്ധേയമായി.
