എറണാകുളം: എറണാകുളം പറവൂരില്‍ വീട്ടമ്മ ജീവനൊടുക്കിയതില്‍ ഭീഷണിപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രദീപ് കുമാര്‍ വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്. 2018ല്‍ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് പൊലിസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം ആരോപിച്ചു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *