സിപിഎം കോഴിഫാം’ എന്ന ബാനര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റര്‍ പതിപ്പിച്ച ശേഷമായിരുന്നു മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ സംയുക്തമായാണ് പ്രതിഷേധിച്ചത്.

ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം മുകേഷ്, ഗണേഷ് കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എ കെ ശശീന്ദ്രന്‍, തോമസ് ഐസക്ക്, പി ശശി എന്നിവരുടെ ചിത്രങ്ങള്‍ പതിപ്പിച്ചാണ് പോസ്റ്റര്‍ പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കെയ്യേറ്റമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *