നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീര്‍.
സി.പി.ഐ.എമ്മിനേക്കാള്‍ വര്‍ഗീയത ആരും പറയുന്നില്ലെന്നും മുനീര്‍ പറഞ്ഞു.ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നു എന്ന സിപിഐഎം നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഏത് ക്യാമ്പസിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത് എന്ന് വ്യക്തമാക്കണം. അതിനെ തെളിവ് നല്‍കണം. അത്തരം ഒരു സംഭവം ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ മുസ്ലീം ലീഗ് കൂടെ നില്‍ക്കുമെന്നും എം കെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.എവിടെയെങ്കിലും അങ്ങനെയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടി അത് തടയാന്‍ സഹായിക്കാമല്ലോ. ഏതെങ്കിലും പ്രൊഫഷണല്‍ കോളേജില്‍ അത്തരം കാര്യം ഉണ്ടെങ്കില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
