വയനാട് തുരങ്ക പാതയ്ക്കെതിരെ കോഴിക്കോട് പുല്ലൂരാംപാറയിൽ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്റർ. സംഭവത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. പിണറായി പോലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി പൊലീസ് പരിശോദിച്ചു.

താമരശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ എസ്ഒജി വിവര ശേഖരണം തുടങ്ങി. പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ.

വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. കീഴടങ്ങിയ മാവോയിസ്റ്റുകൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *