ന്യൂഡൽഹി: ഓയിൽ മാർക്കറ്റിങ് കമ്പനികൾ പാചകവാതക വില കുറച്ചു പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു. നേരത്തേ, ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും വില കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *