കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആൺ സുഹൃത്തും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *