രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32,542 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 3.28 കോടിയായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 50 ശതമാനത്തിലധികവും രോഗവ്യാപനം ശമിക്കാതെ തുടരുന്ന കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെയും പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് അടുത്താണ്.

318 മരണവും രാജ്യത്ത് കോവിഡ് മൂലം സംഭവിച്ചത്. മരണ സംഖ്യ 4.46 ലക്ഷമായി വര്‍ധിച്ചു.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 72.20 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84.15 കോടിയാളുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും ഇതിനോടകം സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *