കൊല്ലത്ത് വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്.കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിലാണ് ക്രമക്കേട്. ഇത്തരം ലോട്ടറികൾ കൈയ്യിൽ കിട്ടുന്നത് ആദ്യമായിട്ടാണെന്നും ഫലം വന്നതിന് ശേഷം ഇത് വലിയ രീതിയിലുള്ള പ്രശ്നത്തിന് കാരണമാകും ലോട്ടറി മേഖല ആകെ തകർന്നിരിക്കുകയാണ്. ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് ലോട്ടറികൾ എടുത്തത്. കഴിഞ്ഞ 4-5 വർഷമായി അവിടെ നിന്ന് തന്നെയാണ് ലോട്ടറി എടുക്കുന്നതെന്നും ഏജൻസി ഉടമ പ്രതികരിച്ചു.
ഇന്നലെ കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *