തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽസ്റ്റോൺ എസ്റ്റേറ്റിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുണഭോക്താക്കളുടെ പട്ടിക തയാറായിട്ടുണ്ട്. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി. 526 കോടി വായ്പയാണ് കേന്ദ്രം നൽകിയത്. സഹായമാണ് നമ്മൾ ആവശ്യപ്പെട്ടത്. അത് ലഭിച്ചിട്ടില്ല. വലിയ പിന്തുണയും സഹായവും സംഘടനകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പറഞ്ഞ തീയതിയിൽ തന്നെ പുനരധിവാസം പൂർത്തിയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
