കോട്ടയത്ത് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

കടുത്തുരുത്തി പോളി ടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്വൈത്. കഴിഞ്ഞ ആഴ്ച ക്ലാസ് കഴിഞ്ഞ് വരുംവഴി വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അദ്വൈത് എളുപ്പത്തില്‍ പാളം മുറിച്ച് കടക്കാനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ഉടനടി ഷോക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടനടി ആശുപത്രിയിലെത്തിച്ചു.

ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കി വരികയായിരുന്നെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *