നെല്ലിപ്പൊയിൽ : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുവത്തിൻചുവട് മേരിമാതാ ഡയറി ഫാർമിൽ ക്ഷീര കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി എം.പി കൂടിക്കാഴ്ച നടത്തി. ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രിയങ്ക ഗാന്ധി എം.പി.യുടെ ശ്രദ്ധയിൽ പെടുത്തി. താന്നിയിൽ റോയിയുടെ വീട്ടിലെ ഫാം പ്രിയങ്ക ഗാന്ധി സന്ദർശിക്കുകയും, റോയിയോടും കുടുംബത്തോടും ഫാമുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കോടഞ്ചേരി ക്ഷീര സംഘം പ്രസിഡന്റ് സേവ്യർ കിഴക്കേക്കുന്നേൽ, നെല്ലിപ്പൊയിൽ ക്ഷീര സംഘം പ്രസിഡണ്ട് പ്രസിഡണ്ട് ജെയിംസ് ഫിലിപ്പ് കിഴക്കുംകര, പൂളവള്ളി ക്ഷീരസംഘം പ്രസിഡണ്ട് ബേബി തോമസ് വളയത്തിൽ, മൈക്കാവ് ക്ഷീര ക്ഷീര സംഘം പ്രസിഡണ്ട് ബെന്നി ജേക്കബ്, കണ്ണോത്ത് ക്ഷീരസംഘം പ്രസിഡണ്ട് ആന്ത്രയോസ് സി ജെ, അടിവാരം ക്ഷീര സംഘം പ്രസിഡണ്ട് ബാബു കുര്യാക്കോസ് പെരിയപുറത്ത് കൈതപ്പൊയിൽ ക്ഷീരസംഘം പ്രസിഡണ്ട് തങ്കച്ചൻ പി ടി വിവിധ ക്ഷീര സംഘം സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *