കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡഡറി സ്ക്കൂൾകലോത്സവം സമാപിച്ചു.വിദ്യാർത്ഥികളുടെ പങ്കാളിത്ത കുറവു കാരണം സ്കൂൾ കലോത്സവം ചടങ്ങ് മാത്രമായി മാറിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. യുവ തലമുറ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ, തനതു കലാരൂപങ്ങൾ പഠിക്കാനും ,അവതരിപ്പിക്കാനും അവർക്ക് സമയമില്ലാതെ പോയെന്നാണ് അധ്യാപകരുടെ നിഗമനം.
സ്റ്റേജ് ,ഓഫ് സ്റ്റേജ് ഇനങ്ങളിലായി നൂറിലധികം കലാരൂപങ്ങൾ മത്സരിക്കുന്ന സ്കൂൾ കലോത്സവം,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ആണ് ഉദ്ഘാടനം ചെയ്തത് .പട്ടുറുമാൽ ഫൈനലിസ്റ്റ് ഹെൻ്റിയ ബി സ്റ്റാലിൻ മുഖ്യാതിഥിയായി പങ്കെടുത്തു.വിവിധ ക്ലാസുകളിലെ മത്സരാർത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരത്തിന് ഒരുക്കിയത്.
