രാജ്യത്ത് 24 മണിക്കൂറിനിടെ 29,616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 28,046 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 290 പേര് കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 3,01,442 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,28,76,319 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 290 പേര് കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,46,658 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്താകെ 84,89,29,160 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
