കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം. സുധീരൻ്റെ രാജി ശരിയായ നടപടിയല്ലെന്ന് മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാൽ സുധീരന്റെ രാജിയുടെ കാരണം അറിയില്ലെന്നായിരുന്നു സതീശന്റെയും സുധാകരന്റെയും പ്രതികരണം.
ഫോണില്‍ സംസാരിച്ചെന്നും സുധീരന്‍ കാരണം പറഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധീരൻ തന്ന കത്ത് ഇതുവരെ തുറന്നു വായിച്ചിട്ടില്ല. കത്തില്‍ എന്താണ് എഴുതിയതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *