കോഴിക്കോട് പൊറ്റമ്മലിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് മരണം. 3 പേർക്ക് പരുക്കേറ്റു. നിർമാണ തൊഴിലാളികളായ കാർത്തിക്, സലീം എന്നിവരാണ് മരിച്ചത്. . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നിലയും അതീവ ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം (22) എന്ന് പേരുള്ള യുവാവും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *