പാഴൂർ എ യു പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കിച്ചൻ കോംപ്ലക്സിന്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ 20 വർഷമായി സ്കൂളിലെ പാചകക്കാരിയായ നഫീസ തമ്പലങ്ങാടിനെ താമരശ്ശേരി ഡിഇഒ കെ കെ സുബൈർ കെഎഎസ് ആദരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ പി വത്സല, കെ റഫീഖ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ടി അബ്ദുസലീം സ്വാഗതവും പിടിഎ പ്രസിഡണ്ട് പി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *