കൊല്ലത്ത് 4 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ബൈക്ക് അപകടത്തിൽപ്പെട്ടത്തിന് പിന്നാലെ യുവാവിന്റെ ബാഗിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ(26 ) ആണ് പിടിയിലായത്.
പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിന്റെ സമീപത്ത് നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഉടൻ തന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു.
കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
