മാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച കുറ്റിക്കടവ് ചെരളപ്പുറം പൊക്കിണാത്ത് റോഡ്, 21 ലക്ഷം രൂപ അനുവദിച്ച പുലപ്പാടി കമ്പളം റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ബ്ലോക്ക് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുലപ്പാടി ഉമ്മർ, ടി.ടി കാദർ, മിനി രാരംപിലാക്കിൽ, ശ്രീജ ആറ്റാഞ്ചേരി, എ.പി മോഹൻദാസ്, പ്രവാസി സംഘടന ഏരിയ പ്രസിഡണ്ട് വിച്ചാവ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ശങ്കരനാരായണൻ, കെ.പി ചന്ദ്രൻ, എൻ.കെ ബഷീർ, എ.പി വത്സരാജ്, എസ്.പി അഹമ്മദ്, ഗിരീഷ് കമ്പളത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *