തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർ പോകുന്നതിനിടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതായി കണ്ടെത്തി. എ ആർ ക്യാമ്പിലെ സിപിഒ ശരത്താണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വന്ദേഭാരതിൽ തലസ്ഥാനത്തെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിൾ ഡ്യൂട്ടിയിലായിരുന്നു ശരത്ത് ഉണ്ടായിരുന്നത്. ഇയാൾ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം വാഹനത്തിൽ കയറിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയം കൂടെയുണ്ടായിരുന്നവർക്ക് തോന്നിയത്.

ഉടൻ തന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഫോർട്ട് ആശുപത്രിയിലെത്തിച്ച് ശരത്തിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ ശരത്ത് മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഉടൻ തന്നെ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ശരത്തിനെതിരെ നടപടിയെടുക്കാൻ മേലുദ്യോഗസ്ഥർക്ക് ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *