ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) കത്തയച്ചു.

കാബൂള്‍ താലിബാന്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16 ന് യാത്രാ വിമാനങ്ങള്‍ നിര്‍ത്തിയിരുന്നു. അതിനുശേഷം, ഖത്തറിന്റെ സഹായത്തോടെ കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങള്‍ പുനരാരംഭിക്കാന്‍ താലിബാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ ഇതിനകം ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്, അഫ്ഗാനിലെ ആദ്യത്തെ അന്താരാഷ്ട്ര വാണിജ്യ വിമാനം ഇസ്ലാമാബാദ് – കാബൂള്‍ സര്‍വീസ് സെപ്റ്റംബര്‍ 13 ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് നടത്തി.

നിലവില്‍ പാക്കിസ്താനും ഇറാനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് വിമാനസര്‍വ്വീസുകള്‍ നടത്തുന്നത്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, ഉക്രൈന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *