ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സന്റെ പക്കല്‍. പോർഷെ ബോക്സ്റ്റർ എന്ന കാർ ഒരു വർഷമായി ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ ഭാഗമായാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. കാറിന്റെ രേഖകൾ മോൻസൻ ഹാജരാക്കിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു. ഏകദേശം 20 ആഡംബര വാഹനങ്ങളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിൽ മോൻസനിൽ നിന്നും ചേർത്തല പോലീസ് പിടികൂടിയത്.

ഇതുകൂടാതെ, മോൻസന്റെ ഒരു കാരവനും ചേർത്തല പോലീസ് സ്‌റ്റേഷനിലുണ്ട്. വാഹനങ്ങളുടെ ടാക്‌സുമായി ബന്ധപ്പെട്ട രേഖകൾ ഇയാൾ ഹാജരാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കരീനയുടെ 2007 മോഡൽ കാറാണ് മോൻസൻ കൈവശം വച്ചിരുന്നത്. MH 02 AY 4593 എന്ന വാഹനമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

ഇത് കരീന കപൂറിന്റെ പേരിൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. എങ്ങനെയാണ് മോൻസന്റെ പക്കൽ ഈ വാഹനം എത്തിയതെന്ന് അവ്യക്തമാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും മോൻസൻ വലിയ ക്രമക്കേടുകൾ നടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇയാളുടെ പക്കലുള്ള വാഹനങ്ങൾ വ്യാജ രജിസ്‌ട്രേഷനിലുള്ളതാണെന്നാണ് കണ്ടെത്തൽ. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മോൻസനുണ്ട്. വാഹന വ്യൂഹമായിട്ടാണ് ഇയാൾ യാത്ര ചെയ്യാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *