ചുങ്കത്തറ: നിലമ്പൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചുങ്കത്തറ എം.പി.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ നിര്‍വഹിച്ചു. ചുങ്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് വത്സമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ സജി ജോണ്‍, ഹെഡ്മാസ്റ്റര്‍ റെനി വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ രതിന്‍ മോഹന്‍, കെ. സന്തോഷ്, ഒ. ശശിധരന്‍, ഷൈജു കെ. എബ്രഹാം, കെ.ബി അനൂപ്, ഡി. റൂഫന്‍സ്, സൂസന്‍ മെര്‍ലി, കെ.ടി റിയാസ് , ശിവദാസ്, സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോഗോ രൂപകല്‍പന ചെയ്ത ജി.എച്ച്.എസ്.എസ് എടക്കരയിലെ എബ്രഹാം അലക്‌സിനെ എം.എല്‍.എ ആദരിച്ചു.
