50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രവാസി വ്യവസായിയെ കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് കണ്ടെത്തൽ
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ 50 ലക്ഷം തട്ടിയെന്നാണ് പരാതി.

മലപ്പുറം പട്ടര്‍കടവ് സ്വദേശി നടുത്തൊടി സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി വിക്രമന്‍ ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മംഗലാപുരത്ത് പോയി തുടരന്വേഷണം നടത്തുമെന്നും അന്തിമ റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ റിപ്പോർട്ടിലൂടെ അറിയിച്ചു. നാളെ കോടതി കേസ് പരിഗണിക്കും.
പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ സ്വന്തം ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ധരിപ്പിക്കുകയും ഈ ബിസിനസില്‍ 10 ശതമാനം ഷെയറും പ്രതിമാസം അമ്പതിനായിരം രൂപ ലാഭവിഹിതവും വാഗ്ദാനം ചെയ്തെന്നും സലീമിന്റെ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *