തീവ്രചുഴലിക്കാറ്റ് മോൻത കരുത്താർജിച്ച് തീരത്തേക്ക്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും. ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1149 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കും. 11 SDRF സംഘങ്ങളും, 12 എൻഡിഎഫ് സംഘങ്ങളും ദുരന്ത സാധ്യത മേഖലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനായിരത്തിലധികം പേരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിശാഖപട്ടണത്തിൽ നിന്നുള്ള നൂറിലധികം ട്രെയിനുകൾ റദ്ദാക്കി.

സംസ്ഥാനത്തെ സ്‌കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. ഒഡീശയിലും കനത്ത മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്.
തീരര മേഖലയിൽ താമസിക്കുന്ന 5000 ത്തോളം പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രഭാവത്തിൽ ചെന്നൈ ഉൾപ്പെടെ തമിഴ്നാട് ജില്ലകളിലും മഴയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *