കുന്ദമംഗലം: സി പി ഐ എം കുന്ദമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഇടതുപക്ഷം കരുത്തോടെ വീണ്ടും അധികാരത്തിൽ വരട്ടെ എന്ന മുദ്രാവാക്യമുയത്തി ക്ഷേമ പെൻഷൻ വർദ്ധന ഉൾപ്പടെ ജനക്ഷേമ തീരുമാനങ്ങൾ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടും, കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്ന് അഭിവാദ്യമർപ്പിച്ചും സി പി ഐ എം കുന്ദമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എം സുധീഷ് കുമാർ സ്വാഗതവും, പി പി ഷിനിൽ അധ്യക്ഷതയും വഹിച്ചു.കെ മോഹനൻ, കെ സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *