കുന്ദമംഗലം: കുന്ദമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം ‘നൂപുരം 25 ‘ ആർ. ഇ സി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ തുടക്കം. അറിവും കലയും കൈകോർക്കുന്ന കലാ മാമാങ്കത്തിനാണ് മൂന്നുദിവസം ആര്‍ഇ സി സാക്ഷിയാവുന്നത്. എട്ട് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
കലോത്സവ ചടങ്ങ് അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് ആമുഖഭാഷണം നടത്തി. കലോത്സവം ലോഗോ രൂപകല്പന ചെയ്ത അനു പി വി ക്ക് എം സുഷമയും സ്വാഗതഗാനം രചിച്ച വി.അബ്ദുൽ റസാഖിന് സുധ കമ്പളത്തും ഉപഹാരം നൽകി.
എം ടി പുഷ്പ,റീന മാണ്ടിക്കാവ്, സബിത സുരേഷ് , ശിവദാസൻ ബംഗ്ലാവിൽ , ശ്രീകല എം, രവീന്ദ്രൻ പി ടി , അജയകുമാർ എൻ , വേലായുധൻ അരയങ്കോട് ,എൻ പി ഹമീദ് മാസ്റ്റർ, നാരായണൻ നമ്പൂതിരി, ചൂലൂർ നാരായണൻ , ടി പി അബൂബക്കർ , അഷ്റഫ് കുരുവട്ടൂർ , പി സി അബ്ദുൽ റഹീം, ജി. മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
