രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,718 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.89 ശതമാനമായി വര്‍ധിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവില്‍ 2.64 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 180 മരണവും കോവിഡ് മൂലം ഇന്നലെ സംഭവിച്ചു. ഇതുവരെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4.48 ലക്ഷമാണ്.വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഞായറാഴ്ച വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. 23 ലക്ഷം ഡോസുകള്‍ മാത്രമാണ് നല്‍കിയത്. ഇതുവരെ രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ 90.79 കോടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *