ഇന്ന് നടക്കാനിരുന്ന കേരള സെനറ്റ് യോഗം മാറ്റി. നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് സെനറ്റ് യോഗം മാറ്റിയത്. നവംബര്‍ 12ലേക്കാണ് യോഗം മാറ്റിവെച്ചത്.

അതേസമയം ഇന്നലെ സർവകലാശാല വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിൽ നിന്നും സർവകലാശാല പ്രതിനിധി പ്രൊഫ. എ സാബു രാജിവെച്ചു.
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ മെമ്പർ സെക്രട്ടറിയാണ് പ്രൊഫ. എ സാബു.

സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ച്മ ണിക്കൂറുകൾക്കകമാണ് എ സാബുവിന്റെ രാജി. സർവകലാശാല സെനറ്റ്, ചാൻസലർ, യു ജി സി എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. രാജി കത്ത് രാജ്ഭവനിലേക്ക് അയച്ചു.

ബാംഗ്ലൂർ ഐ ഐ ടിയിലെ പ്രൊഫസർ ഇലുവാതിങ്കൽ ഡി ജമ്മീസാണ്് സെർച്ച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ പ്രൊഫ. എ സാബുവിനെ കൂടാതെ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര ഡി കുൽകർണിയാണ് അംഗമായി ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *