കോഴിക്കോട്: എക്സൈസ് സംഘത്തി​ന്റെ പരിശോധനയ്ക്കിടെ മെത്താംഫിറ്റിമിൻ വിഴുങ്ങി. താമരശ്ശേരിയിൽ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടിയിൽ 26 കാരനായ റഫ്‌സിനാണ് എക്‌സൈസ് പിടികൂടുന്നതിനിടെ മെത്താംഫിറ്റിമിൻ വിഴുങ്ങിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം വീട്ടിൽ പരിശോധനയ്ക്കെത്തിയത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് റഫ്‌സിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കൈയിൻ നിന്ന് 0.544 ഗ്രാം മെത്താംഫിറ്റിമിൻ പിടികൂടി. 0.20 ഗ്രാം ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *