തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നയിക്കാൻ പുതിയ ഭരണസമിതി ചുമതലയേറ്റു. കെ ജയകുമാറാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ചുമതലയേറ്റത്.
പി എസ് പ്രശാന്ത് രണ്ടു വർഷക്കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻറ് ആയി കെ ജയകുമാർ സ്ഥാനമേന്നത്.
നാളെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറക്കുകയാണ്.
