ബി ജെ പി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രി വി മുരളീധരനെയും കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടന.ഇതിനു പുറമേ പ്രത്യേക ക്ഷണിതാക്കളായി പി കെ കൃഷ്ണദാസും ഇ ശ്രീധരനും സമിതി യോഗങ്ങളിൽ പങ്കെടുക്കും. എന്നാൽ ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒ രാജഗോപാലിന്റെ പേര് പട്ടികയിൽ ഇല്ല.
പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും.

ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.
50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്. 26 പേരാണ് ദേശീയ വക്താക്കളായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *