ബസ് യാത്രക്കിടെ രോഗിയായ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല അപഹരിച്ചു . കുപ്പായക്കോട് സ്വദേശിയായ മാങ്കുളത്തിൽ ലിസിയുടെ മാലയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്.തൊണ്ടയാട് നിന്നും മരുന്ന് വാങ്ങി തിരിച്ച് വരവേയാണ് സംഭവം. കോഴിക്കോട് നിന്നും പുല്ലൂരാംപാറയ്ക്ക് പോകുന്ന ലേ ഷോർ ബസിൽ നിന്നുമാണ് മാല കാണാതായത്. ഈ ബസിൽ മർകസ് പരിസരത്ത് നിന്നും മൂന്ന് സ്ത്രീകൾ കയറുകയും ചാത്തമംഗലം കള്ള് ഷാപ്പ് സ്റ്റോപ്പിലേക്ക് ഭാഗത്തേക്ക് ടിക്കറ്റ് എടുത്ത ഇവർ കുന്ദമംഗലത്ത് ഇറങ്ങിയത് ശ്രദ്ധയിൽ പെട്ടെന്നും ബസ് കണ്ടക്ക്ടർ പറഞ്ഞു.ബസ് കുന്ദമംഗലം സ്റ്റേഷനിലേക്ക് എടുത്താണ് പരിശോധന നടത്തിയത് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *