കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ സി ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. എസി പ്ലാന്റ് പ്രവർത്തിക്കുന്ന ഒൻപതാം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടിത്തം ഉണ്ടായ ഭാഗത്ത് രോഗികൾ ആരും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തീ പൂർണമായും അണച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *