ഇടുക്കി മറയൂർ – ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്. ഇന്നലെ രാത്രി 8 മണി മുതൽ 10മണി വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്. 9 മണിവരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണ്ണമായും റോഡിൽനിന്ന് മാറാതെ നിന്നു ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ ഇരുവശത്തും യാത്ര തുടരാതെ സ്തംഭിച്ചു.

എന്നാൽ ഒന്നരക്കൊമ്പൻ വാഹനങ്ങൾ അരികിലെത്തിയും സമീപത്തുമായി റോഡിൽ തന്നെ നിന്ന് റോഡിൻറെ വശത്തുള്ള മരത്തിലെ ശിഖരങ്ങളിലെ ഇലകൾ തിന്നുകയും ചെയ്തു. തുടർന്ന് പത്തുമണിയോടെ ഒരു വർഷത്തേക്ക് മാറിത്തരിതരുകയായിരുന്നു. വാഹനങ്ങൾ തിങ്ങി നിൽക്കുകയും ചിലർ ഹോർൺ അടിക്കുകയും ചെയ്തെങ്കിലും ഒന്നരക്കൊമ്പൻ പ്രകോപനം ഒന്നും തന്നെ കാട്ടാതെ നിന്നിരുന്നത്. ഒരു വശത്ത് കൊക്കയും മറുവശത്ത് തിട്ടയും ആയതിനാൽ ഇതിനെ കടന്ന് ചെല്ലാൻ കഴിയാതെയാണ് അത്രയും സമയം വഴിമുടക്കിയത്. ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *