സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കo ആഗോളതലത്തിൽ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലർച്ചെയാണ് രണ്ടു മണിക്കൂർ സേവനം തടസപ്പെട്ടത്. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇതു പരിഹരിച്ചെന്നും പറഞ്ഞ ഫെയ്സ്ബുക്, ഉപയോക്താക്കളോട് ക്ഷമ ചോദിച്ചു.
കഴിഞ്ഞ രണ്ടു മണിക്കൂറുകളിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് സിഇഒ അറിയിച്ചു. അതെ സമയം കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം സേവനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു.
We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible and we apologize for any inconvenience.
— Meta (@Meta) October 8, 2021
ഫേസ്ബുക്ക് 7 മണിക്കൂർ പണിമുടക്കിയതോടെ സിഇഒ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫെയ്സ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്കാന് അധികൃതര്‍ തയ്യാറായിരുന്നില്ല.