ആളുകൾക്ക് ഇടയിലേക്ക് പുതിയ രീതിയിലും ഭാവത്തിലുമായി ഓരോ മോൻസൺ മാവുങ്കലുമാർ പ്രത്യക്ഷപ്പെടുന്നുണ്ട്.പുരാവസ്തു വ്യജേനയെന്ന രൂപത്തിലാണ് മോൻസൺ തട്ടിപ്പ് നടത്തിയതെങ്കിൽ ഇവിടെ ട്രാവൽ ഏജൻസിയുടെ മറവിലാണ് ആളുകളുടെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചത്.തട്ടിപ്പിന്റെ ഈ പുതിയ രൂപം എങ്ങനെ എന്ന് നോക്കാം

ചാർട്ടേഡ് ഫ്ലൈറ്റ് മുതൽ കോടിക്കണക്കിന് രൂപ ലാഭവിഹിതം വരെ

കോഴിക്കോട് കുന്ദമംഗലം ഐ ഐ എമ്മിന് സമീപത്താണ് ഈ ട്രാവൽ ഏജൻസി പ്രവർത്തിച്ചത് 2015 മുതൽ 2020 വരെ കലയാളവിൽ ആളുകളുടെ പക്കൽ നിന്നുമായി കോടിക്കണക്കിന് രൂപ വാങ്ങി ലാഭവിഹിതം നൽകാമെന്ന് മോഹവാഗ്ദാനങ്ങൾ നൽകിയാണ് ഈ ട്രവൽ ഏജൻസി ഉടമ തന്റെ തട്ടിപ്പ് ആരംഭിക്കുന്നത്.ഈ പണം മുടക്കിയവർക്ക് ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെന്ന് മാത്രമല്ല ഇയാളെ ഈ ഭാഗത്തേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല.

ആദ്യ കാലങ്ങളിലായി ഇയാളുടെ പക്കൽ ഒന്നരക്കോടിയോളം രൂപ നിക്ഷേപിച്ച് പകരം ഇവരുടെ കണ്ണിൽ പൊടിയിടാനായി മാസം പൈസ കൊടുത്തു തുടർന്ന് ഒരുപാടാളുകൾ ഈ പറ്റിപ്പിനെയും വിശ്വസിച്ച് ഇതിലേക്ക് ആകൃഷ്ടരായി പണം കൂടുതൽ നിക്ഷേപിച്ചു.കുറച്ച് കാലം മുന്നോട്ട് പോയതോടെ ആർക്കും പറഞ്ഞ തുക മാസം കിട്ടാതെയായി തുടർന്നാണ് തങ്ങൾ അതി വിദഗ്ദ്ധമായി പറ്റിക്കപെടുകയാണെന്ന് ഇവർക്ക് ബോധ്യപ്പെട്ടത്.ഇയാളുമായി പല സമയത്തും മധ്യസ്ഥചർച്ചകൾ നടത്തിയെങ്കിലും ഇത് വരെ മുടക്കുമുതൽ പോലും നിക്ഷേപകർക്ക് കിട്ടിയിട്ടില്ല.

വിദേശ രാജ്യങ്ങളിലേക്കും തിരിച്ച് നാട്ടിലേക്കും മറ്റുമായി യാത്ര ഓഫാറുകൾ നടത്തിയും ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ട്.ഇതിനയായി ചാർട്ടേഡ് ഫ്ലൈറ്റുകൾ ഓപ്പറേഷൻ നടത്തുന്നതിന് വിവിധ സ്ഥാപനങ്ങളുടെ ലെറ്റർ പാടും മറ്റും അനുബന്ധ രേഖകളും കൃത്രിമമായി തരപ്പെടുത്തി ഇയാൾ പുതിയ തട്ടിപ്പുകൾ നടത്തുന്നു ഇതിന്റെ ഓഡിയോ ക്ലിപ്പുകളും വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്

പലരും പരാതി നല്കാൻ തയ്യാറാകുന്നില്ല

മധ്യസ്ഥ ചർച്ചകളിലൂടെ പണം ലഭിക്കുമെന്ന പ്രതീക്ഷ ഈ നിക്ഷേപകർക്ക് ഉണ്ടായിരുന്നു.അതിനാൽ ഇവരാരും തന്നെ പരാതി നൽകിയിരുന്നില്ല.എന്നാൽ വരും ദിവസങ്ങളിൽ പണം നഷ്ടപ്പെട്ട ആളുകൾ എല്ലാം ഈ ട്രാവൽ ഏജൻസി ഉടമയുടെ വീട്ടുപടിക്കൽ സത്യഗ്രഹം നടത്താനുള്ള തയ്യാറെടുപ്പിലാണ് പരാതി നൽകുമെന്നും ഏത് വിധേനയും പണം തിരിച്ച് വാങ്ങണം എന്നും ഇരകൾ ജനശബ്ദത്തോട് പറഞ്ഞു.

രോഗികളായ ആളുകൾ മുതൽ ഇതിൽ പണം നിക്ഷേപിച്ചിട്ടുണ്ട് . തങ്ങൾക്കുണ്ടായ ഈ ദുരവസ്ഥ തെളിവ് സഹിതമാണ് ഈ ആളുകൾ ജനശബ്ദത്തിന് നൽകിയത്

കബളിപ്പിക്കപ്പെട്ടവർ കൂട്ടത്തോടെ സമീപിച്ചപ്പോൾ ഇയാൾ പാലക്കാട് ഉള്ള ഒരു ഫാക്ടറി രണ്ട് കോടി രൂപയ്ക്ക് കച്ചവടം നടത്തിയെന്ന വ്യാജേന എഗ്രിമെന്റ് കാണിച്ച് ഇയാളെ കൊറച്ച് കാലത്തേക്ക് നിശ്ശബ്ദരാക്കി. കൂടാതെ നിക്ഷേപകർക്കെല്ലാം ഇയാൾ ഒരു ചെക്കും നൽകിയിട്ടുണ്ട്.യ

Leave a Reply

Your email address will not be published. Required fields are marked *