വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ ബിൽഡിങ്ങിന്റെ മൂന്നാം നിലയുടെ പേരപ്പറ്റിൻ്റെ കോൺക്രീറ്റ് ബീം പൊട്ടി വീണ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്.
ബികോം വിദ്യാർത്ഥികളായ റിയ(18),നകുൽ(18) മിഥിലാജ്, 18) ജവാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റവരെ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥിലാജ്ന്റെ തലയ്ക്ക് കോൺക്രീറ്റിന്റെ കഷ്ണം കൊണ്ട് ചെറിയ പരിക്ക് പറ്റിയതിൽ തുന്നൽ ഇട്ടിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
