കുന്ദമംഗലം: സംസ്ഥാന ജൂനിയർ ഗേൾസ് വോളി ബോൾ ചാമ്പ്യൻഷിപ്പ് കാരന്തൂർ പാറ്റേൺ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടങ്ങി. ഇഖ്റ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി. അൻവർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ വോളി അക്കാദമി പ്രസിഡണ്ട് സൂര്യ ഗഫൂർ അധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ സംസ്ഥാന സെകട്ടറി സി. സത്യൻ ചാമ്പ്യൻഷിപ്പ് വിശദീകരിച്ചു.
ജോ.സെകട്ടറി ബാബു പാലാട്ട് , മുരളീധരൻ പാലാട്ട് , ഹേമന്ത് , പി.എൻ.ശശിധരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി കെ.കെ. മുസ്തഫ സ്വാഗതവും, പാറ്റേൺ സെകട്ടറി സി. യൂസഫ് നന്ദിയും പറഞ്ഞു. ആദ്യ ദിവസത്തെ മത്സരത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ടീമുകൾ സെമിയിൽ പ്രവേശിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് സെമി ഫൈനൽ മത്സരത്തിൽ തൃശൂർ ടീം തിരുവനന്തപുരം ടീമിനെയും , കണ്ണൂർ ടീം കോഴിക്കോടിനെയും നേരിടും.
