അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായതിനെ തുടർന്ന് യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂര്‍ കടലില്‍ തെരച്ചില്‍ തുടരുന്നു.കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് ആണ് കാണാതായത്. ഭൗമ ശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ കാസര‍്കോട് എത്തി പരിശോധന നടത്തി.സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്.
ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നിരീക്ഷണത്തിനായി കടലില്‍ സ്ഥാപിച്ചതാണ് ഈ വേവ് റൈഡര്‍ ബോയ്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ഉണ്ട് ബോയ് യില്‍. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *