വയനാട് പനമരത്തിന് സമീപമിറങ്ങിയ കടുവയെ മയക്കുവെടി വെക്കും. അഞ്ചു വയസ്സുള്ള ആൺ കടുവയാണ് മേഖലയിൽ ഭീതി പരത്തുന്നത്. കടുവയെ കണ്ടെത്തി വനത്തിലേക്ക് തിരികെ അയക്കുന്നതിനായി തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് വനം വകുപ്പ് നടത്തുന്നത്.

പ്രദേശത്ത് കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ കൂടുതൽ ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കടുവയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും, അത് ജനവാസ മേഖലയിലേക്ക് തന്നെ ഓടിപ്പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *