തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു. 512000 രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട് നടന്നത്. നികുതി ഉള്‍പ്പെടെയുള്ളവയുമായി ഓഫീസില്‍ നിന്നും ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം നഗര സഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് രീതി. ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടിയ പണം തട്ടിച്ചെന്നാണ് ബിജുവിന് ഏതിരായ ആരോപണം. കാഷ്യല്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണം ബിജു നിക്ഷേപിച്ചില്ലെന്നാണ് കണ്ടെത്തല്‍.
കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്.
ബിജുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബിജുവിനെ കല്ലറയിൽ നിന്നാണ് പിടികൂടിയത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു.
