കരുനാഗപ്പള്ളി: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട. 7.174 ഗ്രാം ബ്രൗൺ ഷുഗറുമായി ബിഹാർ സ്വദേശി മുഹമ്മദ് രാജുവിനെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു. ആദിനാട് തെക്ക് കൊച്ചാലുംമൂട് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഞായറാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രതിയെക്കുറിച്ച് എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
